ചെങ്ങന്നൂർ: പ്രൊവിഡൻസ് കോളേജ് ഒഫ് എൻജിനീയറിംഗിൽ കമ്പ്യൂട്ടർ സയൻസ് വിത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ സയൻസ് വിത്ത് സൈബർസെക്യൂരിറ്റി-ഐ ഒ ടി-ബ്ലോക്ക് ചെയിൻ ടെക്‌നോളജി എന്നി നൂതന കോഴ്‌സുകൾക്ക് എ.ഐ.സി.ടി ഇ അംഗീകാരം ലഭിച്ചു. ഭാവിയിൽ ഏറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനിടയുള്ള മേഖലകളായ വിദ്യാഭ്യാസം, ഐടി , ഹെൽത്ത്, ടൂറിസം എന്നിവയിൽ എ.ഐ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിനുള്ള സ്വാധീനം ചെറുതല്ല. ഐ.ടി ഭീമന്മാരായ ഗൂഗിൾ, മൈക്രോസോഫ്ട് തുടങ്ങിയ വൻകിടക്കാർ നിരവധി പദ്ധതികളാണ് ആർട്ടിഫിക്കൽ ഇന്റലിജൻസിന് പ്രാധാന്യം കൊടുത്തു കൊണ്ട് ആരംഭിച്ചിരിക്കുന്നത്. വിവര സാങ്കേതിക രംഗത്ത് ഇന്റർനെറ്റിന്റെ ഉപയോഗം കൂടുന്നതോടൊപ്പം സുരക്ഷാഭീഷണിയും വർദ്ധിക്കുന്നുണ്ട്. നിരവധി സൈബർ ആക്രമണങ്ങൾ ഈ അടുത്ത കാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള തയാറെടുപ്പുകളിൽ സൈബർ സെക്യൂരിറ്റി എൻജിനിയേഴ്സിനുള്ള സാദ്ധ്യതകൾ അനവധിയാണ്. ഐ.ഒ.ടി, ബ്ലോക്ക് ചെയിൻ തുടങ്ങിയ അതി നൂതന ശാഖകൾ ഇതിനോടൊപ്പം ചേരുന്നു എന്നുള്ളതാണ് ഈ കോഴ്‌സിനെ വ്യത്യസ്തമാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് -9207090000 , +91 479 2451084.