rice-park

ചെങ്ങന്നൂർ: സംസ്ഥാന വ്യവസായ വകുപ്പ് മുളക്കുഴ കോട്ടയിലെ പ്രഭുറാം മിൽസ് ഭൂമിയിൽ ആരംഭിക്കുന്ന കുട്ടനാട് റൈസ് പാർക്കിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു . സംസ്ഥാനത്ത് കിൻഫ്രയ്ക്കു വ്യവസായ പാർക്കില്ലാതിരുന്ന ഏക ജില്ലയാണ് ആലപ്പുഴയെന്നും ഇവിടേക്ക് വരാൻ നിക്ഷേപകർക്ക് ഭയമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. സജി ചെറിയാൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.

കേരള സംസ്ഥാനം രൂപീകരിച്ച ശേഷം ചെങ്ങന്നൂർ മണ്ഡലത്തിൽ ആദ്യമായാണ് ഒരു വ്യവസായശാലയുടെ ഉദ്ഘാടനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കെ.ജി. രാജേശ്വരി, സി.കെ. രാജേന്ദ്രൻ, ആർ. നാസർ, ജീവ ആനന്ദൻ, ജെബിൻ പി. വർഗീസ്, എൻ. പത്മാകരൻ, സി.ആർ. വത്സൻ, എം.എച്ച്. റഷീദ് എന്നിവർ പ്രസംഗിച്ചു.