പുല്ലാട്: എസ്.വി.എച്ച്.എസിൽ നിന്ന് ഉന്നത വിജയം നേടി വിദ്യാർത്ഥികളെ കേരള ബാങ്ക് പുല്ലാട് ബ്രാഞ്ച് അനുമോദിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ ഷാജഹാൻ, അഞ്ജലി അനിൽകുമാർ, അപർണാ നായർ, ആതിര, അശ്വതി നായർ, ആര്യ ലക്ഷ്മി എന്നിവർക്ക് ബാങ്ക് സോണൽ മാനേജർ സി.ആർ.രാജശ്രി സമ്മാനങ്ങൾ നൽകി. ബ്രാഞ്ച് മാനേജർ ഷീജാ കുമാരി, സ്കൂൾ ഹെഡ്മാസ്റ്റർ എസ്.രമേശ്, ബാങ്ക് ജീവനക്കാരായ സുരേഷ് കുമാർ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.