അടൂർ : ഏറത്ത് പഞ്ചായത്ത് പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് പഞ്ചായത്തിൽ ലൈസൻസുള്ള ഷൂട്ടർമാരിൽ നിന്ന് പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. പന്നികളെ വെടിവച്ചു കൊല്ലുന്നതിനാണ് പഞ്ചായത്ത് ലൈസൻസ് ഉള്ളവരെ തേടുന്നത്. ലൈസൻസിന്റെ രേഖകൾ സഹിതം 15 ന് മുൻപ് പഞ്ചായത്തിൽ അപേക്ഷ നൽകണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെയാണ് ഉപയോഗിക്കുക. വയല, കിളി വയൽ പ്രദേശത്താണ് പന്നി ശല്യം രൂക്ഷമായിട്ടുള്ളത്.