റാന്നി: എ.ഐ.വൈ.എഫ് നേതൃത്വത്തിൽ ദുരന്തമേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് യുവാക്കളെ സജ്ജമാക്കുന്നതിനുള്ള പരിശീലനം നൽകുന്നു. ഇതിന്റെ ഭാഗമായുള്ള ഭഗത്സിംഗ് യൂത്ത് ഫോഴ്‌സ് ജില്ലാ ക്യാമ്പ് റാന്നിയിൽ നടന്നു. സംഘാടക സമതി രൂപീകരണ യോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ജെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ഹാപ്പി പ്ലാച്ചേരി അദ്ധ്യക്ഷത വഹിച്ചു.