തുമ്പമൺ താഴം: പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദിക്കും. ഇന്ന് രാവിലെ 11ന് നടക്കുന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പോൾരാജൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ. വി. ബി. സുജിത്, മിനി സാം, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ. അമ്മിണിയമ്മ എന്നിവർ പ്രസംഗിക്കും..