പ്രമാടം : സി.പി.എം മല്ലശേരിമുക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കാരുണ്യ ഐ ഹോസ്പിറ്റൽ, നേത്ര ഐ കെയർ എന്നിവയുടെ സഹകരണത്തോടെ ഇന്ന് രാവിലെ പത്ത് മുതൽ മല്ലശേരിമുക്ക് ജംഗ്ഷനിൽ സൗജന്യ നേത്ര പരിശോധനയും തിമിരരോഗ നിർണയ ക്യാമ്പും സംഘടിപ്പിക്കും. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് ഉദ്ഘാടനം ചെയ്യും.