തിരുവല്ല : നിർബന്ധിത മതപരിവർത്തനത്തെ എതിർക്കുന്നതായി കേരള കൗൺസിൽ ഒഫ് ചർച്ചസ് ബിഷപ്‌സ് കോൺഫറൻസ് യോഗം. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കെ.സി.സി. പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അലക്‌സിയോസ് മാർ യൗസേബിയസ് മെത്രാപ്പോലീത്ത, ജനറൽസെക്രട്ടറി പ്രകാശ് പി. തോമസ്, റവ. എൽ.ടി. പവിത്രസിങ്‌, സാമുവേൽ മാർ തെയോഫിലസ് എപ്പിസ്‌ക്കോപ്പ, മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്‌ക്കോപ്പ, ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, വികാരി ജനറാൾ റവ. ജോർജ് മാത്യു, ഫാ. സിജോ പന്തപ്പള്ളിൽ, കമാൻഡർ ടി.ഒ. ഏലിയാസ്, ഫാ. സ്റ്റെഫാനോ പുലിക്കോട്ടിൽ, റവ. ജോർവിൻ ജോസ്, ഫാ. ജോസ് കരിക്കം, റവ. രതീഷ് വെട്ടുവിളയിൽ എന്നിവർ പ്രസംഗിച്ചു.