കോഴഞ്ചേരി: ജില്ലാ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായ ഓക്സിജൻ പ്ലാന്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, ഹൈ ടെൻഷൻ വൈദ്യുതി ട്രാൻസ്‌ഫോർമർ എന്നിവയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് മികച്ച ചികിത്സ ലക്ഷ്യമിട്ടാണ് താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ സ്‌പെഷ്യാലിറ്റി സർവീസുകൾ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വി.കെ.എൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ, ജില്ലാ കാൻസർ സെന്റർ ഡയറക്ടർ ഡോ.കെ.ജി. ശശിധരൻ പിള്ള എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷനായി. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ജോൺ,ജിജി മാത്യു,ജോർജ് എബ്രഹാം, ജെസി അലക്സ്, ശ്രീനാദേവി കുഞ്ഞമ്മ, ബിജിലി പി. ഈശോ, ഗീതു മുരളി, ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. എൽ. അനിതകുമാരി,ആരോഗ്യ കേരളം ജില്ലാ പ്രോഗ്രം മാനേജർ ഡോ.എസ്. ശ്രീകുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എസ്. പ്രതിഭ തുടങ്ങിയവർ പങ്കെടുത്തു.