മല്ലപ്പള്ളി: മല്ലപ്പള്ളി ഐ.സി.ഡി.എസിന്റെ കീഴിലുള്ള കോട്ടാങ്ങൽ മേഖല അങ്കണവാടികളുടെ നേതൃത്വത്തിൽ ദേശസേവിനി ഗ്രന്ഥശാലയുടെ സഹകരണത്തോടെ കൗമാരപ്രായക്കാരായ കുട്ടികൾക്കു വേണ്ടി ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് നടത്തി. മുൻപഞ്ചായത്ത് പ്രസിഡന്റ് എം.കെ.എം ഹനീഫ ഉദ്ഘാടനം ചെയ്തു. എൻ.ആർ കൃഷ്ണൻകുട്ടി പണിക്കർ അദ്ധ്യക്ഷത വഹിച്ചു. റോസമ്മ ജോർജ് , പി.എസ്. റസീന, എം.എസ് സജികുമാർ, കെവിൻ , അമീൻ എന്നിവർ പ്രസംഗിച്ചു. പെരുമ്പെട്ടി പൊലീസ് സ്റ്റേഷനിലെ സിനിയർ സിവിൽ പൊലീസ് ഓഫീസർ പി.എച്ച്. അൻസിം, സിവിൽ പൊലീസ് ഓഫിസർ രജനി മോൾ എന്നിവർ ക്ലാസെടുത്തു.