തിരുവല്ല: വിളക്കിത്തല നായർ സമാജം വാർഷികാഘോഷം ഇന്ന് തിരുവല്ല മതിൽഭാഗം സത്രം ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി മണിലാൽ മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് പ്രസിഡന്റ് പി.കെ. ഗോപിദാസ് അദ്ധ്യക്ഷത വഹിക്കും. കലാപരിപാടികൾ, കുടുംബസംഗമം, അനുമോദനം എന്നിവയുണ്ടാകും.