പുലിയൂർ: ഇലഞ്ഞിമേലിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ എയ്ഡഡ് സ്‌കൂൾ പുനരാരംഭിക്കണമെന്ന് ജനകീയസമിതി യോഗം ആവശ്യപ്പെട്ടു. ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗം ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു ഉദ്ഘാടനം ചെയ്തു. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ അദ്ധ്യക്ഷനായി. ഗ്രന്ഥശാല പ്രസിഡന്റ് കെ.കെ. രവീന്ദ്രൻ നായർ, സെക്രട്ടറി പി.എസ്. ചന്ദ്രദാസ് എന്നിവർ നേതൃത്വം നൽകി. ബുധനൂർ, പുലിയൂർ പഞ്ചായത്ത് പ്രസിഡന്റുമാരെ രക്ഷാധികാരികളായും, വാർഡംഗം രാജേഷ് കല്ലൂമ്പറമ്പത്തിനെ കൺവീനറായും തിരഞ്ഞെടുത്തു.