അടൂർ: കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ആർ.ടി.എ ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടൂർ ബി.ആർ.സി ഹാളിൽപഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു സി.പി.എം അടൂർ ഏരിയ സെക്രട്ടറി അഡ്വ.എസ് .മനോജ് കുമാർ ,കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം കെ. ഹരികുമാർ ,കെ.ആർ.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു കുമാർ എന്നിവർ പ്രസംഗിച്ചു. കെ.ആർ.ടി.എ ജില്ലാ പ്രസിഡന്റ് ലിൻസി പി.ഡി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എസ്.രഞ്ജിത്ത്,​കെ.ആർ.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് ശരണ്യ,​ ജുവൈനയൽ ജസ്റ്റിസ് ബോർഡ് അംഗം ഡോ.ആർ വിജയമോഹനൻ കെ.എസ്.ടി.എ മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.എൻ ശ്രീകുമാർ എന്നിവർ ക്ലാസ് നയിച്ചു.