ഏഴംകുളം : ഏഴംകുളം വടക്ക് അരിയിനികോണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികം തന്ത്രിമുഖ്യൻ ഓലകെട്ടിയമ്പലം വെള്ളായണി ഇല്ലത്ത് ഹരികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ബ്രഹ്മകലശത്തോടെ നടത്തി. ഹരിനാരായണ സമിതിയുടെ നാരായണീയ പാരായണം,അന്നദാനം, ദീപാരാധന , ദീപക്കാഴ്ച എന്നിവയോടെ ആയിരുന്നു ചടങ്ങുകൾ .ക്ഷേത്ര മേൽശാന്തി അനൂപ് തിരുമേനി, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് വി.ശശികുമാർ, വൈസ് പ്രസിഡന്റ് ആർ.വിശ്വംഭരൻ, സെക്രട്ടറിജെ .മുരളീധരൻപിള്ള, ജോയിന്റ് സെക്രട്ടറി ജി പ്രസാദ്, ട്രഷറർ ജി. ബാലചന്ദ്രൻ നായർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.