അടൂർ: ഏറത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ കിളിവയൽ ജംഗ്ഷനിൽ ഭരണഘടനാ സംരക്ഷണ സദസ് സംഘടിപ്പിക്കുകയും , പ്രതിജ്ഞയും എടുത്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു ഭരണഘടന സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്ത് പ്രതിജ്ഞ ചൊല്ലി. മണ്ഡലം പ്രസിഡന്റ് അഡ്വ.ഡി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് റിനോ.പി.രാജൻ, മറിയാമ്മ തരകൻ, ചൂരക്കോട് ഉണ്ണികൃഷണൻ, ശോഭന കുഞ്ഞു കുഞ്ഞ്, സൂസൻ ശശികുമാർ,ഹാപ്പി,ഉദയഭാനു,കുഞ്ഞുമോൻ വെട്ടിലേത്ത്, റെജി തുണ്ടിൽ,ശശികുമാർ വയല,ഐസക് ജോർജ് , തുളസീധരൻ കീഴേതിൽ, ജോൺസൺ, ജയിംസ് വയല, ജസ്റ്റിൻ, റോയി പേരിക്കുന്നിൽ. തോമസ്, തങ്കച്ചൻ,ജോൺ മലയാറ്റിൽ , വനദേവൻ എന്നിവർ സംസാരിച്ചു.