ചെങ്ങന്നൂർ: കലാകാരന്മാരുടെ സംഘടനയായ സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒഫ് ഭാരത് (സവാബ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂരിൽ പാടാം ആർക്കും പാടാം എന്ന സംഗീത പരിപാടി നടത്തി. ചെങ്ങന്നൂർ നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സാബു ഐക്കരേത്ത് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അശോക് പടിപ്പുരയ്ക്കൽ, ശോഭ വർഗീസ് സവാബ് മുഖ്യ ഉപദേഷ്ടാവ് ബാബു മുതലപ്ര, ജനറൽ സെക്രട്ടറി മധു.ഡി. വായ്പൂര്, വനിതാ വിഭാഗം പ്രസിഡന്റ് ശ്രീദേവി ശ്രീകുമാർ,വൈസ് പ്രസിഡന്റുമാരായ രതീഷ് മുക്കൂർ , സന്തോഷ് മല്ലപ്പള്ളി, ഖജാൻജി ഷാജി പഴൂർ, വിജയപ്പൻ പി.കെ.തമ്പി അണിയറ, വിജയൻ തിരുവനന്തപുരം ഹേമ ആർ.നായർ കോട്ടയം, സുജാത ചങ്ങനാശേരി എന്നിവർ പ്രസംഗിച്ചു. ജീവകാരുണ്യ -പരിസ്ഥിതി പ്രവർത്തകൻ ഷെൽട്ടൺ വി.റാഫേലിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് സമൂഹത്തിൽ കഴിവുണ്ടെങ്കിലും അവസരം ലഭിയ്ക്കാത്ത നിരവധി ഗായകരെ ഉൾപ്പെടുത്തി സംഗീത പരിപാടിയും നടത്തി. പങ്കെടുത്ത കലാകാരന്മാർക്ക് സർട്ടിഫിക്കറ്റും പതക്കവും നൽകി.