.

പന്തളം:പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും നേതൃത്വം നൽകി മാവര പാടശേഖര സമിതി ഉത്പാദിപ്പിച്ച തട്ട ബ്രാൻഡ് മാവര റൈസിന്റെയും ഉൽപ്പന്നങ്ങളുടെയും വിപണനം സിനിമാ സീരിയൽ താരം സിജു സണ്ണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം എ.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്പനയും ലോഗോ പ്രകാശനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദും മാവര ഉൽപ്പന്നങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിലുംനിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.പി.വിദ്യാധര പണിക്കർ, പ്രിയ ജ്യോതികുമാർ, എൻ.കെ.ശ്രീകുമാർ, ശ്രീവിദ്യ , പൊന്നമ്മ വർഗീസ് ,ശരത് കുമാർ, അംബിക ദേവരാജൻ ,ശ്രീകല ,വി.പി.ജയദേവി , പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീല , കൃഷി വിജ്ഞാന കേന്ദ്രം കോഡിനേറ്റർ സി.പി റോബർട്ട്, മാർക്കറ്റിംഗ് മാത്യു എബ്രഹാം, കൃഷി ഓഫീസർ ലാലി,സി, പാടശേഖര സമിതി പ്രസിഡന്റ് മോഹനൻ പിള്ള, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അംബിക,സി എന്നിവർ പങ്കെടുത്തു.

മായം ചേരാത്തതും രാസപദാർത്ഥങ്ങൾ ചേർക്കാത്തതുമായ ഉൽപ്പന്നങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് സ്വാശ്രയ ഹരിതഗ്രാമം സൃഷ്ടിക്കുക എന്ന പദ്ധതിക്ക് തുടക്കം കുറിച്ചാണ് മാവര റൈസ് വിപണിയിൽ എത്തിക്കുന്നത്. തട്ട ബ്രാൻഡിൽ മായം ചേരാത്ത വെളിച്ചെണ്ണയും, മഞ്ഞൾപൊടിയും വിപണിയിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനവും തുടങ്ങി.