qu
വ​ന​മ​ഹോ​ത്സ​വ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​നടന്ന ക്വി​സ് മത്സരത്തി​ലെ വി​ജയി​കൾക്ക് ചി​റ്റാർ പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സ​ജി​ ​കു​ള​ത്തു​ങ്ക​ൽ​ ​ട്രോഫി​ സമ്മാനി​ക്കുന്നു

ചി​റ്റാർ : വനമഹോത്സവത്തിന്റെ ഭാഗമായി കൊടുമുടി ,കാരികയം വി.എസ്. എസി​ന്റെ ആഭിമുഖ്യത്തിൽ ചിറ്റാർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കേരളത്തിലെ വനങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരത്തിൽ ലിറ്റിൽ എയ്ഞ്ചൽസ് സ്കൂൾ ഒന്നാംസ്ഥാനവും ചിറ്റാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി. പങ്കെടുത്ത എല്ലാ ടീം അംഗങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. സമിതി പ്രസിഡന്റ് പ്രേംജിത് ലാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കൽ സമ്മാനദാനം നിർവഹിച്ചു. ചിറ്റാർ ഫോറസ്റ്റ് ഡെപ്യുട്ടി റേഞ്ചർ സുനിൽ.കെ,സമിതി സെക്രട്ടറി ബീനാബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സരിത, മനു കുര്യാക്കോസ്, ശ്രീകുമാർ, ഫോറസ്റ്റ് വാച്ചർ രാമചന്ദ്രൻ, പ്രഫുൽ പ്രസാദ്, ഓമന, സുധർമ്മാരാജൻ എന്നിവർ പ്രസംഗിച്ചു.