drug

തിരുവല്ല : അഖില കേരള ഹിന്ദു സാംബവ മഹാസഭ വെൺപാല ശാഖയുടെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ബോധവൽക്കരണ സെമിനാർ നടത്തി. ശാഖാ പ്രസിഡന്റ് എൻ.കെ.ചെല്ലപ്പന്റെ അദ്ധ്യക്ഷതയിൽ തിരുവല്ല പൊലിസ് സബ് ഇൻസ്‌പെക്ടർ അനീഷ്‌ എബ്രഹാം ഉദ്ഘാടനം ചെയ്തു. ശാഖാസെക്രട്ടറി സുമേഷ് എസ്. സ്വാഗതം പറഞ്ഞു. ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്കാർഡ് ഓഫീസർ ബിനു വി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. വാർഡംഗം അനുരാധ സുരേഷ്, പ്രവീൺ കുമാർ, വി.കെ.ദേവരാജൻ, പ്രേംജിത് ലാൽ ചിറ്റാർ, രേഷ്മ സുധീഷ്, ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.