1

മല്ലപ്പള്ളി : ബാലസംഘം കുന്നന്താനം മേഖലാ സമ്മേളനം ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം ഷാൻ രമേശ് ഗോപൻ ഉദ്ഘാടനം ചെയ്തു.

സൂര്യയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ മേഖലാ രക്ഷാധികാരി എസ്.വി.സുബിൻ, ഏരിയാ ജോയിന്റ് കൺവീനർ അഡ്വ.പ്രെനി, അഡ്വ.എം.ജെ വിജയൻ , സുരേഷ് പാമല എന്നിവർ സംസാരിച്ചു. ഭാരവാഹികളായി

വിഷ്ണു പ്രസാദ് (പ്രസിഡന്റ് ), അസ്ന, ടീമിയ (വൈസ് പ്രസിഡന്റുമാർ), സൂര്യ (സെക്രട്ടറി), ജഗത് എസ്.വാസുദേവ്, അലീന (ജോയിന്റ് സെക്രട്ടറിമാർ),

ആവണി, ആദർശ്, ആദിത്യൻ (എക്സിക്യുട്ടീവ് അംഗങ്ങൾ),

സുരേഷ് പാമല (കൺവീനർ), അഡ്വ.എൻ.സി.പ്രനി, പി.ടി.സുഭാഷ്, വിജയകുമാരി (ജോയിന്റ് കൺവീനർമാർ), അഡ്വ.എം.ജെ.വിജയൻ (കോ - ഓർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.