കോന്നി: ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ വിദ്യാഭ്യാസ സബ് കമ്മിറ്റി ഇ.ഐ.ടി.എ (ഇ.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രയിനിംഗ് & അച്ചീവ്മെന്റ് )യുടെ ആഭിമുഖ്യത്തിൽ മെറിറ്റ് ഫെസ്റ്റും കരിയർ ഗൈഡൻസ് ക്ലാസും നടത്തി. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു. ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ അദ്ധ്യക്ഷത വഹിച്ചു.കരിയർ ഗൈഡൻസ് ട്രയിനർ ഡോ.ടി.പി സേതുമാധവൻ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. കെ.യു ജനീഷ് കുമാർ എം.എൽ.എ, സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ അംഗം പി.ജെ അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, എം സി രാധാകൃഷ്ണൻ, കെ.ഹരികുമാർ , ജിനു ഡി.രാജ്, വി രംഗനാഥ്, വിൽസൺ ജോർജ്ജ്, കെ.സി.സൈമൺ, കെ.എസ് ശശികുമാർ, ബിജു ഇല്ലിരിക്കൽ എന്നിവർ സംസാരിച്ചു.