
കോന്നി : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ കോന്നി മേഖലയിലുൾപ്പെടുന്ന കൊക്കത്തോട്, കല്ലേലി, കല്ലേലി സെന്റർ, അരുവാപ്പുലം, മ്ലാന്തടം, വകയാർ, വകയാർ സെന്റർ, കോന്നി, വെള്ളപ്പാറ, തെങ്ങുംകാവ്, കുമ്മണ്ണൂർ, ഐരവൺ, പയ്യനാമൺ, അതുമ്പുംകുളം, ആവോലിക്കുഴി എന്നി ശാഖകളിലെ ഭരണസമിതി അംഗങ്ങളുടെയും പോഷക സംഘടന ഭാരവാഹികളുടെയും മേഖലാ പ്രവർത്തക യോഗം 17ന് രാവിലെ 10ന് കോന്നി ശ്രീനാരയണ പബ്ലിക് സ്കൂളിൽ നടക്കുമെന്ന് യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ അറിയിച്ചു. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.ടി.മന്മഥൻ പ്രഭാഷണം നടത്തും.