അങ്ങാടിക്കൽ : അങ്ങാടിക്കൽ തെക്ക് എസ്. എൻ. വി എച്ച്. എസ്. എസ് ആൻഡ് വി. എച്ച്. എസ്. എസിൽ എസ്. എസ്. എൽ. സി, പ്ളസ് ടു. എച്ച്. എസ്. ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും യു. എസ്. എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. സ്കൂൾ മാനേജർ രാജൻ ഡി. ബോസിന്റെ അദ്ധ്യക്ഷതയിൽ ആന്റോ ആന്റണി എം. പി ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞൻ ഡോ.അടൂർ പി. സുദർശനൻ, കൊടുമൺ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. സി. പ്രകാശ്, പി.ടി. എ പ്രസിഡന്റ് കെ. കെ. അശോക് കുമാർ, വി. എച്ച്. എസ്. എസ് പ്രിൻസിപ്പിൽ അജിതദാസ്, സ്കൂൾ എച്ച്. എം. ദയാരാജ്,​ പ്രിൻസിപ്പൽ എം. എൻ. പ്രകാശ്,​ സ്റ്റാഫ് സെക്രട്ടറി അമ്പിളി എന്നിവർ പ്രസംഗിച്ചു.