അടൂർ :എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ 3167-ാം അടൂർ ടൗൺ ശാഖയുടെ നേതൃത്വത്തിൽ അടൂർ മരിയ ഹോസ്പിറ്റൽ, കാരുണ്യാ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അടൂർ ശശാങ്കൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ. ജി.വാസുദേവൻ സ്വാഗതം പറഞ്ഞു. മരിയ ഹോസ്പിറ്റൽ എം.ഡി.വിശ്വം, കാരുണ്യ ഐ ഹോസ്പിറ്റൽ മാനേജർ തോമസ് ജോൺ, കെ.ബി.പ്രദീപ് കുമാർ, വി.പ്രേംചന്ദ് എന്നിവർ പ്രസംഗിച്ചു.