perun

അടൂർ : മിത്രപുരം കസ്തൂര്‍ബ ഗാന്ധിഭവനിൽ ബലി പെരുന്നാൾ ആഘോഷവും മാനവ മൈത്രിസംഗമവും നടത്തി. ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റ് എസ്.മീരാസാഹിബ്ബ് ഉദ്ഘാടനം ചെയ്തു. കസ്തൂര്‍ബ ഗാന്ധിഭവൻ ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ ഡയറക്ടർ കുടശ്ശനാട് മുരളി മുഖ്യപ്രഭാഷണം നടത്തി. കവി അടൂർ രാമകൃഷ്ണൻ രചിച്ച മതമൈത്രീ ഗാനം ആലപിച്ചു. അനിൽ തടാലിൽ മതമൈത്രി സന്ദേശം നല്കി. രംഗന്റെ നേതൃത്വത്തിൽ അന്തേവാസികൾക്ക് വിഭവസമൃദ്ധമായ സദ്യയും നൽകി. കസ്തൂർബ ഗാന്ധിഭവൻ കൗൺസിലർ അഞ്ജന വിജയൻ സ്വാഗതവും മാനേജർ ജയശ്രീ നന്ദിയും പറഞ്ഞു.