വള്ളിക്കോട് : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു.ഡി.സി.സി സെക്രട്ടറി എസ്.വി.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജി.ജോൺ അദ്ധ്യക്ഷത വഹിച്ചു. വൈ.മണിലാൽ, ആർ. രാജേന്ദ്രൻനായർ,വർഗീസ് കുഞ്ഞുകല്ലുംപാട്ട്,എ.ബി. രാജേഷ്,വി.വിമൽ,സുഭാഷ് നടുവിലേതിൽ,നന്ദകുമാർ, സോമനാഥൻ നായർ എന്നിവർ പ്രസംഗിച്ചു.