വെട്ടൂർ : മലയാലപ്പുഴ സർവീസ് സഹരണ ബാങ്ക് വെട്ടൂർ ബ്രാഞ്ച് വാർഷികവും സഹകാരി സംഗമവും നടത്തി. പ്രസിഡന്റ് മലയാലപ്പുഴ ശശി ഉദ്ഘാടനം ചെയ്തു. വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. ഗോപാലകൃഷ്ണപിള്ള, സി.ജെ.തോമസ്, കെ.ആർ.മജീഷ് എന്നിവർ പ്രസംഗിച്ചു.