പ്രമാടം : പാർട്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ നടക്കുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ സി.പി.എം കോന്നി ഏരിയാ കമ്മിറ്റി 14 മുതൽ 16 വരെ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കും. പി.ജെ. അജയകുമാർ ജാഥാ ക്യാപ്റ്റനും ശ്യാംലാൽ വൈസ് ക്യാപ്റ്റനും മലയാലപ്പുഴ മോഹനൻ മാനേജറുമായിരിക്കും.