11-omallur-sankaran
തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ +2, എസ്. എസ്. എൽ. സി പരീക്ഷകളിൽ ഉന്നത വിജയം ലഭിച്ച വിദ്യാർഥികൾ ക്യാഷ് അവാർഡും പുരസ്‌കാരവും സ്വീകരിച്ച ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരനോടൊപ്പം

പന്തളം: തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികളെ കാഷ് അവാർഡും പുരസ്‌കാരവും നൽകി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ യോഗം ഉദ്ഘാടനവും പുരസ്‌കാര വിതരണവും നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് എ.പൊടിയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പോൾ രാജൻ, പഞ്ചായത്ത് അംഗം അഡ്വ.വി.ബി.സുജിത്, താലൂക്ക് ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ് കെ.അമ്മിണിയമ്മ, ഗ്രന്ഥശാല മുൻ പ്രസിഡന്റ് കെ.വി.ഗോപാലകൃഷ്ണ കുറുപ്പ് എന്നിവർ പ്രസംഗിച്ചു.