
അടൂർ : കർഷകസംഘം കടമ്പനാട് കിഴക്ക് മേഖലാസമ്മേളനം ജില്ലാ ട്രഷറർ പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ ജോയിന്റ് സെക്രട്ടറി അഡ്വ.എം. പ്രിജി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി സി.അജി സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടറി ബി.ബിജുകുമാർ പ്രവർത്തന റിപ്പോർട്ടും ഏരിയ പ്രസിഡന്റ് അഡ്വ.ജനാർദ്ദനക്കുറുപ്പ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.എം ഏരിയാസെക്രട്ടറി അഡ്വ.എസ്.മനോജ് മികച്ച കർഷകരെ ആദരിച്ചു. പി.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.വിശ്വംഭരൻ, കർഷക സംഘം ഏരിയ സെക്രട്ടറി ആർ.രഞ്ജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, സി.സുനീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ.എം.പ്രിജി (പ്രസിഡന്റ് ), ബി.ബിജു കുമാർ (സെക്രട്ടറി), റിജോ കെ.ബാബു (ട്രഷറർ), പ്രിയങ്ക പ്രതാപ്, രാമചന്ദ്രൻ മലങ്കാവ്, ധന്യ (വൈസ് പ്രസിഡന്റുമാർ ), മനോജ്, സുലേഖ, മത്തായി, വിജയകുമാർ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.