11-r-syama
ഡി. വൈ. എഫ്. ഐ പന്തളം ബ്ലോക്ക് ഏകദിന പഠന ക്യാമ്പ് കേന്ദ്ര കമ്മിറ്റി അംഗം ആർ.ശ്യാമ ഉദ്ഘാടനം ചെയ്യുന്നു

പന്തളം : ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് ഏകദിന പഠന ക്യാമ്പ് നടത്തി. ക്യാമ്പ് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ.ശ്യാമ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എച്ച്. ശ്രീഹരി അദ്ധ്യക്ഷനായിരുന്നു. സി.പി.എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ.ജ്യോതികുമാർ, ഡി.വൈ.എഫ് .ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബി.നിസാം, പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.സി.അഭീഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സോഫി ബാലൻ,വർഷ ബിനു,അഡ്വ.പ്രശാന്തി, പന്തളം ബ്ലോക്ക് കമ്മിറ്റി അംഗം ജയപ്രകാശ് എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായി എച്ച്. ശ്രീഹരി (പ്രസിഡന്റ് ) എ.ഷെമീർ, അനൂപ് കുളനട (വൈസ് പ്രസിഡന്റുമാർ)എസ്.സന്ദീപ് കുമാർ (സെക്രട്ടറി) ജി.ഉദയകുമാർ, എ.പി. അഖിൽ (ജോയിന്റ് സെക്രട്ടറിമാർ), വിഷ്ണു കെ.രമേശ് (ട്രഷറർ) എസ്.ഷെഫീഖ്, അജീഷ് രാജ്,വർഷ ബിനു,ജയപ്രകാശ് (എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.