chandi
പ്ളാപ്പള്ളി ആദിവാസി കോളനിയിലെ കുട്ടികൾക്ക് യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ ഉപഹാരം നൽകുന്നു

അട്ടത്തോട് :യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്ലാപ്പള്ളി ആദിവാസി ഊരുകളിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് ഒൗട്ട് റീച്ച് വിഭാഗം ദേശീയ ചെയർമാൻ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളായ സനൽ, സൗമ്യ എന്നിവരുടെ തുടർ പഠന ചെലവ് യൂത്ത് കോൺഗ്രസ് ഏറ്റെടുത്തു. ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, സംസ്ഥാന നിർവാഹക സമതിയംഗങ്ങൾ എം.എ സിദ്ദീഖ്, നഹാസ് , ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, നിയോജകമണ്ഡലം പ്രസിഡന്റ് മാരായ പ്രവീൺ രാജ് രാമൻ, ജോയൽ മുക്കരണത്, അരവിന്ദ് വെട്ടിക്കൽ, രാജൻ വെട്ടിക്കൽ, ഷിജോ ചേന്നമല എന്നിവർ പ്രസംഗിച്ചു.