അടൂർ : കേരളാ റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠന ക്യാമ്പ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ഡി ലിൻസി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എസ്.മനോജ്, അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ ഹരികുമാർ, ഡോ.ആർ വിജയമോഹൻ ,കെ.എൻ ശ്രീകുമാർ ,ബിനുകുമാർ ,രഞ്ജിത്ത്, ശരണ്യ എന്നിവർ പ്രസംഗിച്ചു.