റാന്നി: തോട്ടമൺ 693-ാം എൻ.എസ്.എസ് കരയോഗത്തിന്റെയും നാഗാർജുന ആയുർവേദയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അസ്ഥി രോഗങ്ങളും ആയുർവേദവും എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ പെരുമ്പുഴ ചൈതന്യ ആയുർവേദ ആശുപത്രിയിൽ നടത്തി.എൻ.എസ്.എസ് റാന്നി താലൂക്ക് മേഖല കൺവീനർ അഡ്വ.ഷൈൻ ജി.കുറുപ്പ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി. പി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കരയോഗം സെക്രട്ടറി ബാലസുന്ദരൻ നായർ, വനിതാ കരയോഗം പ്രസിഡന്റ് ജയ ജി.നായർ, ഗോപാലകൃഷ്ണൻ പാങ്ങാട്ട്, വേണുക്കുട്ടൻ നായർ പഴേവീട്ടിൽ, നാഗാർജുന ഏരിയാ മാനേജർ ബി.സുരേഷ് എന്നിവർ സംസാരിച്ചു. ഡോക്ടർ രേഖ എസ്.ദേവി ആരോഗ്യ സെമിനാർ നയിച്ചു.