പന്തളം: എസ്.എൻ.ഡി.പി യൂണിയനിലെ കുടശനാട് 1667 -ാം ശാഖാ ഗുരുദേവക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിച്ച കൊടിമരത്തിന്റെ സമർപ്പണം പന്തളം യൂണിയൻ സെക്രട്ടറി ഡോ.ഏ.വി ആനന്ദ രാജ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് വി.നടരാജൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളന ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളിയും, സ്‌കോളർഷിപ്പ് വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.വാസവനും, പഠനോപകരണ വിതരണം വനിതാ സംഘം യൂണിയൻ വൈസ് പ്രസിസന്റ് വിമലാ രവീന്ദ്രനു നിർവഹിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡംഗം വി.സോമനാഥൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ഉദയൻ പാറ്റൂർ, സുരേഷ് മൂടിയൂർ കോണം, അനിൽ ഐ സെറ്റ് , ആദർശ്, ശാഖാ വൈസ് പ്രസിഡന്റ് രഘു, സെക്രട്ടറി ആനന്ദൻ, യൂണിയൻ കമ്മിറ്റി അംഗം പ്രദീപൻ, വനിതാ സംഘം പ്രസിഡന്റ് സന്ധ്യ തുടങ്ങിയവർ സംസാരിച്ചു.