തിരുവല്ല: എസ്.എൻ.ഡി.പി.യോഗം ആഞ്ഞിലിത്താനം ശാഖയിലെ കുമാരനാശാൻ സ്മാരക കുടുംബയൂണിറ്റ് സംയുക്ത വാർഷികം ശാഖാ സെക്രട്ടറി കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.പി. ബിനുമോൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് എൻ.കെ.മോഹൻ ബാബു മുഖ്യപ്രഭാഷണം നടത്തി. കുടുംബയൂണിറ്റ് സ്ഥിരാദ്ധ്യക്ഷൻ സി.ആർ. വാസുദേവൻ, ജോ.കൺവീനർ മണിയമ്മ ജനാർദ്ദനൻ, വനിതാസമാജം സെക്രട്ടറി ലീലാമണി സുകുമാരൻ, യൂത്ത്മൂവ്മെന്റ് സെക്രട്ടറി സൂര്യകിരൺ, രജിതാ പ്രകാശൻ, രമണി രാജു, ആനന്ദവല്ലി ബാബുരാജ് എന്നിവർ പ്രസംഗിച്ചു.