yogam
കോൺഗ്രസ് നെടുമ്പ്രം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പുരസ്ക്കാര വിതരണം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: അക്കാദമിക് മികവിന് ഒപ്പം ജീവിത വിജയത്തിന് പാകപ്പെടുന്ന തലമുറയാണ് നാടിന് ആവശ്യമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കോൺഗ്രസ് നെടുമ്പ്രം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാ പ്രിയദർശനി പുരസ്ക്കാര വിതരണവും പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എസ്.എൽ.സി - പ്ലസ് ടൂ പരീക്ഷകളിൽ എ പ്ലസ് വിജയം നേടിയ വിദ്യാർത്ഥികളെ നെടുമ്പ്രം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ ബിനു കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽസെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി, രാജേഷ് ചാത്തങ്കരി, പി.എസ്.മുരളീധരൻനായർ, വിശാഖ് വെൺപാല, ജിജോ ചെറിയാൻ, അഭിലാഷ് വെട്ടിക്കാടൻ, എ.പ്രദീപ് കുമാർ,ഗ്രേസി അലക്സാണ്ടർ, പി.ജി.നന്ദകുമാർ, എ.വി.കുര്യൻ,അനിൽ സി. ഉഷസ്‌, ബ്ലസൻ പത്തിൽ,പി.എസ്.ഉണ്ണികൃഷ്ണൻ നായർ,രമേശ് ബാബു, ജോജി തോമസ്, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.