കലഞ്ഞൂർ: വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ കോൺഗ്രസ് കലഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റി കെ.എസ്.ഇ.ബി ഓഫീസിനു മുൻപിൽ ധർണ നടത്തി. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ.ശിവദാസൻനായർ ഉദ്ഘാടനം ചെയ്തു. കലഞ്ഞൂർ മണ്ഡലം പ്രസിഡന്റ് അനീഷ് ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ റോബിൻ പീറ്റർ, മാത്യു ചെറിയാൻ, സജി കൊട്ടക്കാട്, ബ്ലോക്ക് പ്രസിഡന്റ് സന്തോഷ്‌കുമാർ, ഡിസിസി എക്‌സിക്യൂട്ടീവ് അംഗങ്ങൾ കലഞ്ഞൂർ രാധാകൃഷ്ണപിള്ള, കലഞ്ഞൂർ പ്രസന്നകുമാർ, രതീഷ് വലിയകോൺ, ബ്ലോക്ക് ഭാരവാഹികൾ കലഞ്ഞൂർ സഞ്ജീവ്, ഐവാൻ വകയാർ, ശോഭന സദാനന്ദൻ, സുരേഷ് കുമാർ, പ്രസാദ് ലുബിസ്, അജോമോൻ, രാജീവ് മള്ളൂർ, ദിലീപ് അതിരുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.