അടൂർ : തെരുവോര കച്ചവടം നടത്തവെ സാധനങ്ങൾ മോഷ്ടിക്കപ്പെട്ട വീട്ടമ്മയ്ക്ക് കൈത്താങ്ങായി ബി.ജെ.പി. ആനന്ദപ്പള്ളി മാമൂട് തെങ്ങുവിള താഴെതിൽ മഞ്ജുവിനാണ് ബി.ജെ.പി അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹായം നൽകിയത്. അടൂർ പാർത്ഥസാരഥി ജംഗ്ഷനിൽ ഗവ.യുപി സ്കൂളിന് മുമ്പിലെ നടപ്പാതയിൽ സ്റ്റീൽ പാത്രങ്ങളും പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും കച്ചവടം ചെയ്തുവരികയായിരുന്നു മഞ്ജു. കഴിഞ്ഞ മാസമാണ് ഇവയെല്ലാം മോഷണംപോയത്. പാർത്ഥസാരഥി ക്ഷേത്ര ജംഗ്ഷനിൽ ക്ഷേത്ര കാണിക്ക വഞ്ചിക്ക് സമീപം ബി.ജെ.പി കട ഒരുക്കിനൽകി. സാധനങ്ങളും വാങ്ങിക്കൊടുത്തു. സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി താക്കോൽദാനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി അദ്ധ്യക്ഷനായിരുന്നു. കെ. ബിനുമോൻ, രൂപേഷ് അടൂർ , അഡ്വ. രാജു മണ്ണടി , തോമസ്, സജി മഹർഷിക്കാവ് , അജി വിശ്വനാഥ് , രവീന്ദ്രൻ മാങ്കൂട്ടം , അനിൽ ചെന്താമരവിള, ശ്രീജ പ്രദീപ്. വേണുഗോപാൽ,വിനോദ് വാസുദേവൻ,ശ്രീലേഖ ഹരികുമാർ , ഗിരിജാ മോഹൻ ,ആർ.ജിനു , ഗോപൻ മിത്രപുരം, സുനിൽകുമാർ മാവേലി, ശിവദാസൻ നായർ,ഹരികുമാർ പറക്കോട് ജയൻ .കെ ., സാംകുട്ടി , ലീലാമ്മ സാം എന്നിവർ പ്രസംഗിച്ചു.