അടൂർ: അടൂർ ഐ.എച്ച്.ആർ.ഡി കോളജ് ഒഫ് അപ്ലൈഡ് സയൻസിൽ കേരള യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ പോർട്ടൽ ആയ https://admission. Kerala university.ac.in രജിസ്റ്റർ ചെയ്ത CAP രജിസ്ട്രേഷൻ നമ്പർ ലഭ്യമായ ശേഷം https://ihrd admissions.org എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം എസ് സി ഇലക്ട്രോണിക്സ് , എംകോം എന്നീ കോഴ്സുകളിലേക്ക് ജനറൽ വിഭാഗത്തിൽപെട്ടവർ 1000 രൂപയും എസ്.സി എസ്ടി വിഭാഗത്തിൽപെട്ടവർ 350 രൂപയുമാണ് ഫീസ്. രജിസ്ട്രേഷനും അനുബന്ധ കാര്യങ്ങൾക്കും കോളേജിൽ പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്ക് സേവനം ലഭ്യമാണ്. ഫോൺ : 0734 224076, , 8547005045, 944680 49 55.