കോന്നി: കാട്ടുപന്നി കുറുകെച്ചാടി ബൈക്ക് മറിഞ്ഞ് ദേവസ്വം ബോർഡിലെ താത്കാലിക ജീവനക്കാരന് പരിക്ക് .മലയാലപ്പുഴ പുളിമൂട്ടിൽ സമ്പത്ത് ചന്ദ്രൻ (30) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 5.45 ന് മലയാലപ്പുഴ ആനചാരിക്കൽ പുല്ലാമല റോഡിലാണ് സംഭവം. പെരുനാട് മാടമൺ ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരനായ സമ്പത്ത് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലും ,കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സതേടി. .