cpi

പത്തനംതിട്ട: സി.പി.എെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലയുടെ ടൂറിസം സാദ്ധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പത്തനംതിട്ട ടൗൺ ഹാളിൽ നടക്കും. പ്ളാനിംഗ് ബോർഡ് വിദഗ്ദ്ധ സമിതിയംഗം ഡോ.രവിരാമൻ ഉദ്ഘാടനം ചെയ്യും. ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാണ്ട വിഷയം അവതരിപ്പിക്കും. മുണ്ടപ്പള്ളി തോമസ് അദ്ധ്യക്ഷത വഹിക്കും. സി.പി.എെ ജില്ലാ സെക്രട്ടറി എ.പി.ജയൻ, പത്തനംതിട്ട നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ, അടൂർ നഗരസഭാ ചെയർമാൻ ഡി.സജി തുടങ്ങിയവർ സംസാരിക്കും.