കീരുകുഴി: നോമ്പിഴി ഗവ.എൽ.പി സ്‌കൂളിൽ ലോക ജനസംഖ്യാ ദിനം ആചരിച്ചു. പോസ്റ്റർ രചന, ക്വിസ് മത്സരം, ചിത്രരചന,ഭവന സന്ദർശനം തുടങ്ങിയവ നടത്തി. പ്രഥമാദ്ധ്യാപകൻ സി.സുദർശൻ പിള്ള, അദ്ധ്യാപകരായ എസ്.ജയന്തി, ഡി. നീതു, രാജശ്രീ ആർ.കുറുപ്പ് എന്നിവർ നേതൃത്വം നൽകി.