വള്ളിക്കോട്: ഡിജിറ്റൽ സർവേ ജോലികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വള്ളിക്കോട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇന്ന് രാവിലെ 10.30ന് യോഗം ചേരും. പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർമാർ, പൊതുപ്രവർത്തകർ, വിവിധ വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.