കുളനട: പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന വായനപക്ഷാചരണം സമാപിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി. അജീഷ്, ഐ.വി. ദാസ് അനുസ്മരണം നടത്തി. എഴുത്തുകാരി ഡോ. എൻ. ശ്രീവൃന്ദ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. റിട്ട. ഡിവൈ.എസ്.പി എൻ.ടി.ആനന്ദൻ, ശശി പന്തളം, പി.എം. സാമുവൽ, ബിജു വർഗീസ് എന്നിവർ പ്രസംഗിച്ചു.
വിവിധ ദിവസങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ നാടകകൃത്തും സംഗീത നാടക അക്കാഡമി മുൻ വൈസ് ചെയർമാനുമായ ടി.എം. ഏബ്രഹാം, റവ. ഡോ. മാത്യു ഡാനിയൽ, നോവലിസ്റ്റ് സി.വി. ബാലകൃഷ്ണൻ, ഡോ. പോൾ മണലിൽ, കൃഷ്ണകുമാർ കാരയ്ക്കാട് എന്നിവർ പ്രഭാഷണം നടത്തി.
സുഗത പ്രമോദ്, എം.കെ. കുട്ടപ്പൻ, ഉണ്ണിക്കൃഷ്ണൻ ഞെട്ടൂർ, ഉള്ളന്നൂർ ഗിരീഷ്, ബനി ജോൺ, ലിൻസി സാം, ഉള്ളന്നൂർ ഗിരീഷ് എന്നിവർ കവിതകൾ അവതരിപ്പിച്ചു.