പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ നടപ്പിലാക്കിവരുന്ന നന്മ വിരുന്ന് പദ്ധതിയുടെയും കുട്ടിക്കൊരു കളിപ്പാട്ടം പദ്ധതിയുടെയും ഉദ്ഘാടനം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജി.സുവർണ്ണ കുമാർ നിർവഹിച്ചു. ചികിത്സാ സഹായ പദ്ധതിയുടെ ഉദ്ഘാടനം സന്തോഷ് എം സാം. നിർവഹിച്ചു. പ്രൊജക്ട് മാനേജർ കെ.പി.ജയലാൽ., മഞ്ജു സക്കറിയ., ദീപ.എ.കെ., അംബിക. റ്റി ., ശാന്ത. എസ്.കുറുപ്പ്., എന്നിവർ പ്രസംഗിച്ചു.ഡോ. എം. എസ്. സുനിൽ നിർമ്മിച്ചുകൊടുത്ത 250 വീടുകളിലെ അർഹരായ നൂറ് കുടുംബങ്ങൾക്ക് ദുബായ് ദിശയുടെ സഹായത്താൽ ഭക്ഷ്യധാന്യ കിറ്റുകൾ നൽകുകയും സാമ്പത്തികമായി പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾ പഠിക്കുന്ന അങ്കണവാടികൾക്കും ആദിവാസി മേഖലയിലെ കുട്ടികൾക്കും ബുദ്ധിവികാസത്തിന് ഉതകുന്ന കളിപ്പാട്ടങ്ങളുംചടങ്ങിൽ വിതരണം ചെയ്തു.