പന്തളം: അഖിലകേരള വിശ്വകർമ്മ മഹാസഭ ശ്രീകൃഷ്ണവിലാസം 840-ാം നമ്പർ ശാഖയുടെ അഭിമുഖ്യത്തിൽ ചിത്രകലാ പഠന കളരി നടത്തി. കുരമ്പാല തെക്ക് ശാഖാ മന്ദിരത്തിൽ നടത്തിയ പരിശീലനം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.ഡി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. കമ്മിറ്റിയംഗം ടി.ഡി.നടരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാഖാ ട്രഷറർ സേതുനാഥ് , ശിൽപ്പി അഭിജിത് പ്രസന്നൻ , കമ്മിറ്റി അംഗങ്ങളായ ഷിനുകുമാർ, ബിനുകുമാർ, പാർവതി എന്നിവർ പ്രസംഗിച്ചു.