1
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽമല്ലപ്പള്ളി കെ എസ് ഇ ബി ഓഫീസിനു മുമ്പിൽനടത്തിയ ധർണ്ണ കെ പി സി സി മൻ എക്സിക്യൂട്ടീവ് അംഗം അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി : വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി കെ.എസ്.ഇ .ബി ഓഫീസിലേക്ക് നടത്തിയ മാർച്ചും, ധർണയും കെ.പി.സി.സി മുൻ എക്സിക്യൂട്ടീവ് അംഗം അഡ്വ. റെജി തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌

എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കോശി പി. സക്കറിയ, യു.ഡി.എഫ് തിരുവല്ല നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ്, ദളിത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ പി. ജി. ദിലീപ് കുമാർ, ചെറിയാൻ വർഗീസ്‌, എം. കെ. സുബാഷ് കുമാർ, എ. ഡി. ജോൺ, റ്റി. ജി. രഘുനാഥപിള്ള, റ്റി. പി. ഗിരീഷ് കുമാർ, ചെറിയാൻ മണ്ണാഞ്ചേരി, തോമസ് തമ്പി, ലിൻസൺ പാറോലിക്കൽ, തമ്പി പല്ലാട്ട്, അഖിൽ ഓമനക്കുട്ടൻ, സിന്ധു സുബാഷ്, വിനീത്കുമാർ, തമ്പി കോട്ടച്ചേരി, കെ. ജി. സാബു, ബിജു റ്റി. ജോർജ്, ഗീത കുര്യാക്കോസ്, സൂസൻ തോംസൺ, ജ്ഞാനമണി മോഹനൻ, റെജി ചാക്കോ, ബെൻസി അലക്സ്‌, റെയ്ച്ചൽ വി. മാത്യു, ബിന്ദു മേരി തോമസ്, റിൻസി തോമസ്, ഷൈബി ചെറിയാൻ, മീരാൻ സാഹിബ്‌, പി. കെ. ശിവൻകുട്ടി, റെജി പമ്പഴ, അജിൻ കുന്നന്താനം, സെൽവകുമാർ ആനിക്കാട്, അനിത ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.

സജി തോട്ടത്തിമലയിൽ, അനിൽ നെയ്തേലിൽ, ഷാജി പാമല, ലിബിൻ വടക്കേടത്ത്‌, ബിജിൻ ജോൺ മാത്യു, മനാഫ് സാഹിബ്‌, അനു എബി വർഗീസ്‌, സനീഷ് അടവിക്കൽ, വിഷ്ണു കുന്നന്താനം, മിഥുൻ ദാസ്, ഷിജി നടുവിലെമുറിയിൽ, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.