തിരുവല്ല: വൈദ്യുതി നിരക്ക് വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതിഅംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു ഡി.സി.സി. ജനറൽസെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി, സെബാസ്റ്റ്യൻ കാടുവെട്ടൂർ, കെ.പി.രഘുകുമാർ, ക്രിസ്റ്റഫർ ഫിലിപ്പ്, രാജേഷ് മലയിൽ, ചന്ദ്രൻപിള്ള, അരുന്ധതി അശോക്, അലക്സ് പുതുപ്പള്ളി, എ.പ്രദീപ്കുമാർ, ഗിരീഷ്, സദാശിവൻപിള്ള, വി.ടി.പ്രസാദ്, ഗോപി പരുമല, ജിനു തുമ്പുംകുഴി, പി.തോമസ് വർഗീസ്, സജി എം.മാത്യൂ, ജയദേവൻ, പിതാംബരദാസ് എന്നിവർ പ്രസംഗിച്ചു.