കോന്നി: ഗവ. മെഡിക്കൽ കോളേജിനെ സംസ്ഥാന സർക്കാർ അവഗണിക്കുന്നെന്ന് ആരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ 13 ന് കോന്നി ചന്ത മൈതാനിയിൽ പ്രതിക്ഷേധ ധർണ നടക്കും. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യുമെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എസ്.സന്തോഷ് കുമാറും കൺവീനർ ഉമ്മൻ മാത്യു വടക്കേടവും അറിയിച്ചു.